Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎന്റെ കേരളം...

എന്റെ കേരളം സെമിനാര്‍ : മാലിന്യസംസ്കരണത്തോടുള്ള സമീപനത്തില്‍ മാറ്റം വേണം: ജില്ലാ കളക്ടർ

ആലപ്പുഴ: മാലിന്യസംസ്കരണ രംഗത്ത് വരുംവര്‍ഷം ജില്ലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും മാലിന്യസംസ്കരണത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ എന്നിവ സംയുക്തമായി ‘ശുചിത്വം പുതിയ ഘട്ടത്തിലേക്ക് ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്കൃത സമൂഹത്തിൽ മാലിന്യസംസ്കരണം സുപ്രധാന വിഷയാണ്. ഈ മേഖലക്ക് കൂടുതൽ  ഊന്നൽ നൽകണം. ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്. നിലവിൽ രണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകളും രണ്ട് മാലിന്യം ശേഖരിക്കാനുള്ള ടാങ്കറുകളുമാണുള്ളത്. ഇത് വർദ്ധിപ്പിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ശുചിത്വമിഷന്റെ സാനിറ്റേഷൻ വിദഗ്ധൻ എസ് വിപിൻ, സ്റ്റേറ്റ് കാമ്പയിൻ സെൽ എക്സിക്യൂട്ടീവ് അംഗം കെ കെ രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ടാഗ്സ് ഫോറം ഡയറക്ടർ രോഹിത് ജോസഫ് മോഡറേറ്ററായി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡിന്റെ  അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദിഷ്ഠ അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം. തെള്ളിയൂരിൽ സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് ഇപ്പോൾ നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനമെടുത്തത്. ടിന്നുകൾ...

പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു

വയനാട് : സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണ്.
- Advertisment -

Most Popular

- Advertisement -