Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaകേരളത്തിൽ 756...

കേരളത്തിൽ 756 സ്‌ക്രീനുകളിൽ ‘ജയിലർ 2’; റെക്കോർഡ് റിലീസിന് കളമൊരുങ്ങുന്നു

കൊച്ചി : സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലർ 2’ കേരളത്തിൽ റെക്കോർഡ് റിലീസിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ 756 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിനിമാ ട്രേഡ് റിപ്പോർട്ടുകൾ. കേരളത്തിലെ ആകെ സ്‌ക്രീനുകളുടെ വലിയൊരു പങ്കും ചിത്രത്തിനായി മാറ്റിവെച്ചതായാണ് അറിയുന്നത്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് വീണ്ടും ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യനായി എത്തുന്നു. ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ എത്തുന്ന രണ്ടാം ഭാഗത്തിന് കേരളത്തിലും വലിയ ആരാധക പ്രതീക്ഷയാണ്. കേരളത്തിലും കർണാടകത്തിലും ചിത്രത്തിന്റെ വിതരണാവകാശം  ഗോകുലം മൂവീസിനാണ്. ഒക്ടോബർ 15ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷെറോഫ്, മിഥുൻ ചക്രവർത്തി, വിജയ് സേതുപതി, ഹൃത്വിക് റോഷൻ, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാലിന്റെ ‘മാത്യു’ കഥാപാത്രത്തിന് രണ്ടാം ഭാഗത്തിൽ കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ആക്ഷനും കോമഡിയും രജനികാന്തിന്റെ മാസ് രംഗങ്ങളും നിറഞ്ഞ ട്രെയിലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.കേരളത്തിൽ നിലവിൽ 756 സ്‌ക്രീനുകൾ ഉറപ്പായതായും എണ്ണം 800 വരെ ഉയർന്നേക്കാമെന്നുമാണ് ചില ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്.

സംസ്ഥാനത്ത് ഏകദേശം 832 സ്‌ക്രീനുകളുള്ള സാഹചര്യത്തിൽ 800 സ്‌ക്രീനുകളിലേക്ക് ചിത്രം എത്തിയാൽ 90 ശതമാനത്തിലധികം തിയറ്ററുകളിലും ‘ജയിലർ 2’ പ്രദർശിപ്പിക്കുന്ന സാഹചര്യമാകും.പൂജ അവധിയോട് അനുബന്ധിച്ചുള്ള റിലീസും വൻ സ്‌ക്രീൻ സാന്നിധ്യവും ആദ്യദിന കളക്ഷനിൽ റെക്കോർഡ് പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തോടം തീക്കടി ആദിവാസി ന​ഗറിൽ ശ്യാംജിത്ത് (17) ,​ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ്...

തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. 12.41 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായാണ് വോട്ടുവിഹിതം...
- Advertisment -

Most Popular

- Advertisement -