Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്ങന്നൂർ-പമ്പ അതിവേഗ...

ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് അനുമതി

ന്യൂഡൽഹി : ശബരിമല തീർത്ഥാടകരുടെ സ്വപ്ന പദ്ധതിയായ റെയിൽവേ പാതയ്ക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാതയ്ക്ക് ആണ് റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ ആണ് റെയിൽവേ ശ്രമിക്കുന്നത്.വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുക

6450 കോടി രൂപ ചിലവിലാണ് ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽവേ പാത നിർമ്മാണം നടത്തുന്നത്. 22 പാലങ്ങളും 20 തുരങ്കങ്ങളും നിർമിക്കും.ആലപ്പുഴ ജില്ലയിൽ 23.03 ഹെക്ടർ ഭൂമി റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. പുതിയ അതിവേഗ റെയിൽവേ പാതയുടെ ആകെ ദൂരം 59.23 കിലോമീറ്റർ ആണ്. 200 കിലോമീറ്റർ പരമാവധി വേഗതയിൽ ആയിരിക്കും ട്രാക്കിന്റെ നിർമ്മാണം.

50 മിനിറ്റാണ് യാത്രാസമയം. തീർഥാടനകാലത്തുമാത്രമായിരിക്കും സർവീസ് ഉണ്ടാകുക. നിലവിൽ 5 സ്റ്റേഷനുകളാണ് ചെങ്ങന്നൂർ-പമ്പാ റൂട്ടിൽ നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവയായിരിക്കും അതിവേഗപാതയിലെ സ്റ്റേഷനുകൾ. ഈ പുതിയ അതിവേഗ റെയിൽപാത വരുന്നതിനാൽ ശബരിപാത ഇനി വേണ്ടെന്ന് നിലപാടിലാണ് റെയിൽവേ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം : മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു .കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിത(42)യാണ് മരിച്ചത്. രാവിലെ  പറമ്പിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു വൈദ്യുതക്കമ്പിയിൽ...

24 മണിക്കൂറിനകം കാലവർഷം കേരളത്തിൽ എത്തും : 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷം എത്തുന്നതിന്  സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...
- Advertisment -

Most Popular

- Advertisement -