Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമോട്ടോര്‍ വാഹന...

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ

പത്തനംതിട്ട : കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും. ഇതിനെതിരെ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് ക്രമീകരണം കൊണ്ടുവന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സന്ദര്‍ശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനസമയം മുഴുവന്‍ ഇലക്ട്രോണിക് സേവനം ലഭ്യമാണെന്ന വസ്തുത ഹൈക്കോടതി പ്രത്യേകം രേഖപ്പെടുത്തി.

ആധാര്‍ അധിഷ്ഠിത സേവനം തിരഞ്ഞെടുത്താല്‍ പൊതുജനങ്ങള്‍ ഓഫീസില്‍ വരേണ്ടതോ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതോ ഇല്ല എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

പത്തനംതിട്ട:  ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ  പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി  വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും  ജില്ലാ കളക്ടർ നാളെ (1) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച...

മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ...
- Advertisment -

Most Popular

- Advertisement -