Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ആരവം...

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21 മുതല്‍ 27 വരെ ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പി.പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍  ആലപ്പുഴ ആരവം സംഘടിപ്പിക്കുന്നത്.

ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ പി ബി അമൃത് രാജാണ് ലോഗോ രൂപകല്പന ചെയ്തത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷനായി.  ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ ഡി എം) ആശാ സി എബ്രഹാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആര്‍ പ്രേം  തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭഗവത് കഥകള്‍ അനുഭവിച്ചറിയണം: ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ

തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം...

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു....
- Advertisment -

Most Popular

- Advertisement -