Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaവരുന്ന മണ്ഡല...

വരുന്ന മണ്ഡല കാലത്തിന് മുമ്പ് ആറ് ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം

പത്തനംതിട്ട : ശബരിമല തീർഥാടകർക്കായി വരുന്ന  മണ്ഡല കാലത്തിന് മുമ്പ് 6 ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം

ഇതു സംബന്ധിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സെക്രട്ടറി ടി.വി. അനുപമ, അംഗം എ. അജികുമാർ എന്നിവർ നിർമാണ പുരോഗതി വിലയിരുത്തി.

എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിലായാണ് 6 ഇടത്താവളങ്ങൾ ദേവസ്വം ബോർഡ് നിർമിക്കുന്നത്. കിഫ്ബിയിൽ നിന്ന് 116 കോടി രൂപ ചെലവിലാണ് നിർമാണം നടത്തുന്നത്. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് പ്രോജക്ട് കൺസൾട്ടൻ്റ്. നിർമാണ പ്രവർത്തനങ്ങൾ ഓരോ ആഴ്ചയിലും വിലയിരുത്താൻ ദേവസ്വം മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്‍ നിനോ പ്രതിഭാസം – മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എല്‍ നിനോ' പ്രതിഭാസമാണ് മഴ കുറയാണ്‍ കാരണമാകുകയെന്നാണ് വിലയിരുത്തല്‍. ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക്...

അത്തം നാളിൽ ബന്ദി പൂവ് വിളവെടുപ്പ് നടത്തി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കുറ്റൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കല്ലൻ പറമ്പിൽ ബിനു കുമാർ എന്ന കർഷകന്റെ കൃഷിയിടത്തിൽ ബന്ദി പൂവ് കൃഷി യുടെ വിളവെടുപ്പ് പ്രസിഡന്റ്‌ അനുരാധ സുരേഷ് നിർവഹിച്ചു. അഞ്ചാം വാർഡ്...
- Advertisment -

Most Popular

- Advertisement -