Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsപതിനാല് വയസ്സുകാരി...

പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവം: അയൽവാസി പിടിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും വഴക്ക് ഉണ്ടാക്കുക ആയിരുന്നു.

ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ  രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ശരത് മകളെ ശല്യം ചെയ്തിരുന്നുവെന്നും ഈ കാര്യം വാർഡ് മെമ്പറോട് പറഞ്ഞിരുന്നുവെന്നും ആവണിയുടെ അച്ഛൻ പ്രകാശ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടകംപള്ളി വില്ലേജ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണം : എൻ.ജി.ഒ അസോസിയേഷൻ

തിരുവനന്തപുരം : കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും...
- Advertisment -

Most Popular

- Advertisement -