Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും  മഴ...

ഇന്നും  മഴ തുടരും : ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ മാസം 28 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം കേരള തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27 ന്  രാത്രി 08.30 വരെ 2.6 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് വൈകീട്ട് 05.30 മുതല്‍ 27 ന് രാത്രി 08.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: പരാതിയുണ്ടോ – പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട്

ശബരിമല: ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍...

ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗി മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ്...
- Advertisment -

Most Popular

- Advertisement -