Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുന്നപ്രയിലെ കുടിവെള്ള...

പുന്നപ്രയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം :  കുഴൽ കിണർ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവും ഉള്‍പ്പെടുന്ന കിഴക്കൻ ഭാഗങ്ങൾക്കും  പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി.

എച്ച് സലാം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,25000 രൂപയും ഉൾപ്പെടെ ആകെ 10,39,617 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വാട്ടർ വർക്സ് പമ്പ് ഹൗസിലാണ് കുഴൽ കിണർ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ :  21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾക്ക് ആവശ്യമായ 21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു.  കൃത്യമായ പരിശീലനത്തിലൂടെ റോഡ് സുരക്ഷയിൽ രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ  ഗതാഗത വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി  ആരംഭിച്ചത്. കെ...

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടം: കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവീസുകളുടെ ഓപ്പറേറ്റിങ് ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശങ്ങൾ നൽകി...
- Advertisment -

Most Popular

- Advertisement -