Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഇന്നലെ...

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 96,007 അയ്യപ്പന്മാർ

ശബരിമല : ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ അയ്യപ്പ ദർശനത്തിന് എത്തിയത് ഇന്നലെ. 96,007 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.സ്പോട് ബുക്കിങ് വഴി 22,121 പേർ എത്തി.എന്നാൽ  കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല.പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. പൊലീസ് കൃത്യമായി ഇടപെട്ടത് പരാതി ഇല്ലാതെ ദർശനം സുഗമമാക്കാൻ ഭക്തരെ സഹായിച്ചു. മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഭക്തജന പ്രവാഹം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ് : ശബരിമലയിൽ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി

ശബരിമല : ശബരിമല സന്നിധാനത്തെ വെടിവഴിപാട് ലേലത്തിൽ നിന്ന് ഒഴിവാക്കി ദേവസ്വം ബോർഡ്.ശബരിമല പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ എതിർപ്പാണ് തീരുമാനത്തിന് പിന്നിൽ. 500 കിലോ...

പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം : ദേവസ്വം ബോർഡ്

ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം...
- Advertisment -

Most Popular

- Advertisement -