Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം എന്നും സംശയമുണ്ട്:  യോഗക്ഷേമസഭ

ചെങ്ങന്നൂർ: ആഗോള അയ്യപ്പ സംഗമം എന്നപേരിൽ സമ്മേളനം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭമാണോ സർക്കാർ ലക്ഷ്യമെന്ന് ആശങ്കയുണ്ട് എന്ന് യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

സനാതന ധർമ്മം മലേറിയ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന് പറഞ്ഞ ഉദയ നിധി സ്റ്റാലിനെയും അദ്ദേഹത്തിന്റെ അച്ഛൻ എം കെ സ്റ്റാലിനെയും ഒക്കെ ഇത് ഉദ്ഘടനം ചെയ്യാൻ ക്ഷണിച്ചതായിട്ടാണ് വാർത്തകളിൽ കാണുന്നത്. പല മന്ത്രിമാരും ശബരിമല വന്നു നിൽക്കുബോൾ അവർ തോഴൻ കൂട്ടാക്കാത്തത് നമ്മൾ കണ്ട കാഴചയാണ്‌. സാമ്പത്തിക ലാഭമാണോ സർക്കാർ ലക്ഷ്യമെന്ന് ആശങ്കയുണ്ട്.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം എന്നും സംശയമുണ്ട്. ശബരിമലയെ വീണ്ടും വിവാദമാക്കരുതെന്നും, ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമലയെന്നും ഇക്കാര്യത്തിൽ ഭക്തരുടെ ആശങ്ക  നീക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമാണെന്നും യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വൃക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ : അന്വേഷണത്തിന് നിര്‍ദേശം

ശബരിമല : ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്.അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ...

ഇറാന്‍റെ സുരക്ഷാ മേധാവിയെ വധിച്ചതായി ഇസ്രായേൽ

ടെഹ്‌റാൻ : ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ .ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി ആയ...
- Advertisment -

Most Popular

- Advertisement -