Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ പഞ്ചായത്ത്...

കോന്നിയിൽ പഞ്ചായത്ത് മിനിറ്റ്സ് തിരുത്തി ക്വാറിക്ക് ലൈസൻസ് നൽകിയതായി ഗുരുതര ആരോപണം

പത്തനംതിട്ട: ​കോന്നി ഗ്രാമപഞ്ചായത്തിൽ കമ്മിറ്റി മിനിറ്റ്സിൽ കൃത്രിമം കാണിച്ച് ജനവാസമേഖലയിൽ അനധികൃത പാറമടയ്ക്ക് ലൈസൻസ് നൽകിയതായി ഗുരുതര ആരോപണം. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങി വ്യാജരേഖ ചമച്ചതാണെന്ന് ആരോപിച്ച് വിജിൽ ഇന്ത്യ മൂവ്‌മെന്റ് പത്തനംതിട്ട ജില്ലാ കൺവീനർ സലിൽ വയലാത്തല വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് പരാതി നൽകിയത്.

​കോന്നി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡിലെ മഞ്ഞക്കടമ്പ് വാഴത്തോപ്പിൽ പാറമട ആരംഭിക്കുന്നതിനായി മല്ലേലിൽ ശ്രീധരൻ നായർ  അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 21-ന് ചേർന്ന അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ഇതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് കമ്മിറ്റി മിനിറ്റ്സ് തിരുത്തി ലൈസൻസ് അനുവദിച്ചതായി വ്യാജ ഉത്തരവ് ഉണ്ടാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.​

മിനിറ്റ്സ് തിരുത്തലിന് പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും കൈക്കൂലിയും നടന്നിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്തിലെ എട്ട് ഭരണസമിതി അംഗങ്ങൾ തന്നെ ഒപ്പിട്ട്   മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ​ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഇതിന് കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ലൈസൻസ് നേടിയ ക്വാറി ഉടമ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് വിജിൽ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു : പ്രവേശനം ജൂലൈ 4 മുതൽ 8 വരെ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂൺ...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ 62-കാരന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ 62കാരന്‍ മരിച്ചു.തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂര്‍ സ്വദേശി ഒച്ച തേവറാണ് മരിച്ചത്.തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം.പ്രദേശത്ത് രാവിലെ മുതൽ...
- Advertisment -

Most Popular

- Advertisement -