Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഅടിയന്തിരമായി പി...

അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണം : ബിജെപി

പത്തനംതിട്ട : അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന്‌ ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ആവശ്യപ്പെട്ടു .ഏപ്രിൽ 30നകം സർവ്വേ നടത്തി ഭവനരഹിതരെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാതെ  നിലവിൽ ഉള്ള ലൈഫ് മിഷൻ പദ്ധതി ലിസ്റ്റിൽ ഉള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും, ലൈഫ് മിഷൻ ഭൂ രഹിത ഭവനരഹിതരെ ഉൾപ്പെടുത്തിയും PMAY പദ്ധതി നടപ്പിലാക്കുവാൻ ആണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

സർവ്വേ നടക്കാത്തതിനാൽ 2021മുതൽPMAY പദ്ധതിയിൽ വീടിന് അപേക്ഷ നൽകി ലിസ്റ്റിൽ നിന്ന് വിട്ടുപോയവരും, സാങ്കേതിക കാരണങ്ങൾ പറഞ്ഞു വീട് ലഭിക്കാത്തവരും പുതിയ ലിസ്റ്റിൽ ഉൾപ്പെടാത്ത സാഹചര്യം ഉണ്ടാകും. സെൽഫ് സർവ്വേ നടത്തി ലിസ്റ്റിൽ ഉൾപ്പെടാൻ അവസരം ഉണ്ടെങ്കിലും അതിനു ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒന്നും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് PMAY പദ്ധതി സർവ്വേ അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ തീരുമാനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അശോകൻ കുളനട ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും  ഫര്‍മാനുമായി തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം....

ലോൺ ആപ്പ് ഭീഷണി : തിരുവനന്തപുരത്ത് 21 കാരൻ ജീവനൊടുക്കി

തിരുവനന്തപുരം : ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിൽ...
- Advertisment -

Most Popular

- Advertisement -