Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപി.ആർ.ഡി.എസ് യുവജനസംഘം...

പി.ആർ.ഡി.എസ് യുവജനസംഘം പ്രതിഷേധ സംഗമം നടത്തി

കോട്ടയം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജനസംഘം കോട്ടയം കളക്ടറേറ്റിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. നിതിന്റെ മരണത്തിൽ ഭരണകൂടം ഉത്തരവാദികളാണെന്നും സർക്കാർ മറുപടി പറയണമെന്നും നീതി നടപ്പായില്ലെങ്കിൽ തുടർന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ്  എന്നിവർ പറഞ്ഞു.

ആരോപണ വിധേയരായ ഡോ.ആർ.കെ.റാം, ഡോ.സംഗീത നമ്പ്യാർ എന്നീ അധ്യാപകർ നിലവിൽ സസ്പെൻഷനിലാണ്. ശിക്ഷാ നടപടികൾ സസ്പെൻഷനിൽ മാത്രം ഒതുക്കാതെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാരായവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനപരമായ ഇത്തരം പ്രവണതകൾക്കെതിരെ അടിയന്തര നിയമ നിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും യുവജനസംഘം പ്രസിഡൻറ് മനോജ് കെ. രാജൻ ആവശ്യപ്പെട്ടു.

മഹിളാ സമാജം പ്രസിഡൻ്റ്  ദീപ സുമേഷ്, യുവജനസംഘം ഭാരവാഹികളായ വിനോദ് കെ.ആർ, അശ്വതി രമേശ്, രമേശ്കുമാർ എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാരോൺ വധം: ഗ്രീഷ്മയുടെ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ന്യൂഡൽഹി : പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ നല്കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി .സ്റ്റേഷന്റെ...

Kerala Lottery Results : 10-11-2024 Akshaya AK-676

1st Prize Rs.7,000,000/- AR 117591 (MANANTHAVADY) Consolation Prize Rs.8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591...
- Advertisment -

Most Popular

- Advertisement -