Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുമ്പളം– തേവര...

കുമ്പളം– തേവര പാലം നിർമാണോദ്ഘാടനം ഡിസംബർ 6-ന്

കൊച്ചി : വേമ്പനാട്ട് കായലിനു കുറുകെ കുമ്പളം– തേവര പാലം പദ്ധതി യാഥാർഥ്യത്തിലേക്ക്. കൊച്ചി നഗരത്തിനും തെക്കൻ മേഖലയിലെയും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പാലം പദ്ധതി ദീർഘകാല ആവശ്യമായിരുന്നു.

2016 ഒക്ടോബർ 31ന് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 10 കൊല്ലത്തിനു ശേഷമാണ് നിർമാണം ആരംഭിക്കുന്നത്. പ്രായോഗികമല്ലെന്നു പറഞ്ഞ് 2021ന് മാറ്റിവച്ച പദ്ധതിയാണ് കടമ്പകൾ മറികടന്ന് ദേശീയ ജലപാത–3നു കുറുകെ ഉയരുന്നത്.

മുഖ്യമന്ത്രി വി.ഡി.സതീശൻ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി പി.കെ.ബഷീർ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പ്രഖ്യാപന സമയത്ത് തന്നെ പൈലിങ് ആരംഭിക്കും. ഉദ്ഘാടന ദിവസം വിപുലമായ പരിപാടികൾക്കായി കുമ്പളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ വ്യാപക അക്രമം : മുഹമ്മദ് യൂനുസിന്റെ കുടുംബവീട് കത്തിച്ചു

ധാക്ക : ബംഗ്ലദേശിൽ വീണ്ടും വ്യാപക സംഘർഷം. മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികൾ തീയിട്ടു .വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ 4 പേർ കൊല്ലപ്പെടുകയും ധാക്കയിൽ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ...
- Advertisment -

Most Popular

- Advertisement -