Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂർ–തുറവൂർ ഉയരപ്പാത...

അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണം : നാളെ മുതൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : അരൂർ–തുറവൂർ ഉയരപ്പാത നിർമാണം അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് നാളെ മുതൽ 16 വരെ നടക്കും. അരൂർ ശ്രീനാരായണ നഗറിന് സമീപം 26, 28 പില്ലറുകളുടെ അവസാന സ്ലാബ് കോൺക്രീറ്റിങ് ജോലികളാണ് നാളെ ആരംഭിക്കുന്നത്. എകദേശം 3 ദിവസം കൊണ്ട് പൂർത്തിയാക്കും. കോൺക്രീറ്റിങ് ജോലികൾ നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ശ്രീനാരായണ നഗറിനു സമീപം 24, 25, 26 നമ്പർ തൂണുകൾക്കു മുകളിൽ സ്‌ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ജോലിയുടെ ഭാഗമായി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. 70 മീറ്റർ ഭാഗത്താണ് സ്ലാബ് കാസ്‌റ്റിങ് ജോലികൾ ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഈ ഭാഗം പൂർത്തിയായാൽ ഉയരപ്പാതയുടെ കോൺക്രീറ്റിങ് പൂർണമാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലേത് ഭൂചലനമല്ല : ദേശീയ സീസ്മോളജി സെന്റര്‍

വയനാട് : വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനങ്ങൾ ഭൂചലനമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിദഗ്ധര്‍. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായെന്ന് പറയപ്പെടുന്ന...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്  യാത്ര തിരിച്ചു.ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക...
- Advertisment -

Most Popular

- Advertisement -