Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയമലംഘനങ്ങൾക്കുള്ള...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കാൻ പോലീസ് സബ് ഡിവിഷൻതല അദാലത്ത്

പത്തനംതിട്ട: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം.

ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും  ഒഴിവാകാം.

മുൻ കാലങ്ങളിൽ  ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പു എൻഫോഴ്സ്‌മെന്റ് വിഭാഗവും ചേർന്ന് ജില്ലാതല അദാലത്ത്  സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ 5 പോലീസ് സബ് ഡിവിഷനുകളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് അദാലത്ത്.

കോന്നി പോലീസ് സ്റ്റേഷനിൽ ഏപ്രിൽ നാലിന് കോന്നി സബ് ഡിവിഷൻ തല അദാലത്തും, അടൂർ സബ് ഡിവിഷന്റേത് അടുത്ത ദിവസം  അടൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നടക്കും.

തിരുവല്ലയിലേത് ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ 7 നും, റാന്നിയിലേത് റാന്നി പോലീസ് സ്റ്റേഷൻ ശിശു സൗഹൃദഇടത്തിൽ 10 നുമാണ് നടക്കുക.

12 ന് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ  പത്തനംതിട്ട സബ് ഡിവിഷൻ തലത്തിലുള്ളതും നടക്കുമെന്നും, പൊതുജനങ്ങൾക്ക് നേരിട്ട് എത്തി യു പി ഐ / കാർഡ് മുഖേന പിഴത്തുകകൾ ഒടുക്കാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു

ശബരിമല : ശബരിമല ശ്രീ  ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു. വാസ്തു ശാസ്ത്ര വിജ്ഞാന കേന്ദ്രത്തിൻ്റെ അദ്ധ്യക്ഷനായ സ്തപതി കെ. മുരളീധരൻ്റെ നേത്യത്വത്തിലാണ് സ്ഥാനനിർണ്ണയ ചടങ്ങുകൾ നടന്നത്....

കോഴിക്കോട് ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേര്‍ മരിച്ചു : നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടികുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ രണ്ട് ആനകളിടഞ്ഞ് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട്...
- Advertisment -

Most Popular

- Advertisement -