Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസിൽ...

മാസപ്പടി കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു .എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാതെ ഡി.ജി.പി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്.

കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന ആവശ്യമില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഹർജി തന്നെ നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. ഇഡി റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളുടെയും പേരുകൾ പരാമർശിക്കുന്ന പശ്ചാത്തലത്തിൽ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് (4) മുതൽ ഏപ്രിൽ 11വരെ നടക്കും. ഇന്ന് വൈകിട്ട് 7നും 8നും ഇടയിൽ കൊടിയേറ്റ് നടക്കും. തിരുവല്ല താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ്...

കൂട്ടായ്മകള്‍ മത മൈത്രിയുടെ കാവല്‍ക്കാരാകണം : കൊടിക്കുന്നില്‍ സുരേഷ് എം പി

ചങ്ങനാശേരി: മതേതരമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രാദേശിക കൂട്ടായ്മകളും റസിഡന്റ്‌സ് അസോസിയേഷനുകളും മത മൈത്രിയുടെ കാവല്‍ക്കാരാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശേരി റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് സമിതി സംഘടിപ്പിച്ച ഓണാഘോഷ മത മൈത്രീ...
- Advertisment -

Most Popular

- Advertisement -