Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകുമ്പഴ ജംഗ്ഷനില്‍...

കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കും: അബിന്‍ വര്‍ക്കി എംഎല്‍എ

പത്തനംതിട്ട : അപകടം ആവര്‍ത്തിക്കുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘമായ ആവശ്യമായിരുന്നു. കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ.

വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകള്‍ പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ റിഫളക്ടര്‍ സ്റ്റഡുകള്‍ ജംഗ്ഷനിലെ നാലു ഭാഗത്തും സ്ഥാപിക്കും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദിശാബോര്‍ഡുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ ഉറപ്പാക്കും.കുമ്പഴ ജംഗ്ഷനില്‍ സുരക്ഷ നടപടി ഉറപ്പാക്കുന്നതിന് അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ശബരിമല സീസണിനോടനുബന്ധിച്ച് ഇന്നും നാളെയും റോഡ് സുരക്ഷാപരിശോധനയുണ്ട്. ജൂലൈ 29 ന് കലഞ്ഞൂര്‍ മുതല്‍ പ്ലാച്ചേരി വരെയും ജൂലൈ 30 ന് ഏനാത്ത് മുതല്‍ കുളനട വരെയും പൊലിസ്, ആര്‍ടിഒ, പിഡബ്ല്യുഡി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം : ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ  പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -