Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ...

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം പോർവിളിയുമായി പെരിങ്ങര ജങ്ഷനിൽ തടിച്ചുകൂടി.

മാരാകായുധങ്ങളുമായി ചേരിതിരിഞ്ഞ് അറുപതോളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അടിപിടി. സംഭവം കലശലായതോടെ പിൻതിരിപ്പിക്കാൻ ശ്രമിച്ച പ്രദേശവാസികൾക്ക് നേരേയും ഇവർ അസഭ്യവർഷം നടത്തി.

പോലീസ് എത്തുമെന്ന് അറിഞ്ഞ് ഇവർ താമസ സ്ഥലത്തുനിന്ന് കടന്നു. കഴിഞ്ഞ ദിവസം വൈകിട്ടും പെരിങ്ങര ജങ്ഷനിലും സംഘർഷ സാഹചര്യം ഉണ്ടായി. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ പരസ്പരം പിൻമാറുക ആയിരുന്നു. പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പറയപ്പെടുന്ന ഇവരിൽ മിക്കവർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും, അധികൃതർ സംഭവത്തെ ഗൗരവമായി കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല : സുപ്രീം കോടതി

ന്യൂഡൽഹി : വോട്ടിങ് യന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി .ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ്‌ കോഡ് പരസ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പറഞ്ഞു . വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച്...

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്. ശേഖരിക്കുന്ന രക്ത...
- Advertisment -

Most Popular

- Advertisement -