Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ തുടങ്ങിയ...

കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ

കണ്ണൂർ : സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ.ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി മയ്യിൽ സ്വദേശിയായ കെ.പി. നാസറാണ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് പരാതി നൽകിയത്.

നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.സ്ഥാപനത്തിന്റെ ചീഫ് പ്രമോട്ടറായിരുന്ന എം. ഷാജറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും നാസർ ആരോപിച്ചു.സ്ഥാപനത്തിന്റെ കണ്ണൂരിലെ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

2017 ഡിസംബർ 24ന് ആണ് ഹലാൽ ഫായിദ എന്ന പേരിൽ പലിശരഹിത ബാങ്കിംഗ് തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാൽ ഫായിദ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരുടെ പണം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള ലാഭം ഡിവിഡന്റായി നിക്ഷേപകർക്ക് നൽകുമെന്നായിരുന്നു വാഗ്‌ദാനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചർച്ച സജീവം: സംസ്ഥാനത്തേക്ക് രണ്ട് നിരീക്ഷകരെ  എഐസിസി നിയോഗിച്ചു

കൊച്ചി: മുഖ്യമന്ത്രി ചർച്ചയ്ക്കായി സംസ്ഥാനത്തേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം...

ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ല –  ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ

തിരുവല്ല : കടപ്ര എസ് എൻ ജംഗ്ഷനിൽ ഭിന്നശേഷിക്കാരനായ ആൾ നടത്തി വന്ന ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -