Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsശശി തരൂരിന്...

ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ആട്ടോ തൊഴിലാളികൾ.

തിരുവനന്തപുരം: നഗരത്തിലെ നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾ തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം ഒരുമിച്ച് ചേർന്ന് തിരുവനന്തപുരം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ഡോ: ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു.

പെട്രോൾ, ഡീസൽ വില വർധനയും,വർദ്ധിപ്പിച്ച നികുതികളും പെർമിറ്റ് തുകയും ലക്ഷക്കണക്കിനു വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്നൂവെന്നും,ഓട്ടോറിക്ഷാതൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിന് ദേശീയതലത്തിൽ ഒരു കമ്മീഷനെ നിയമിക്കുന്നതിനും തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഇ എസ് ഐ പദ്ധതി ഏർപ്പെടുത്തുന്നതിനും മുൻകൈയെടുക്കുമെന്നും ഡോക്ടർ ശശി തരൂർ പ്രസ്താവിച്ചു.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെട്രോൾ ഡീസൽ അധികനികുതി ഒഴിവാക്കി,ദുരിതത്തിലായ ഓട്ടോ തൊഴിലാളികളെ സഹായിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

ഓട്ടോ ടാക്സി ലേബർ യൂണിയൻ ഐഎൻടിയുസി സംഘടിപ്പിച്ച സ്ഥാനാർത്ഥിയുമായുള്ള ഓട്ടോക്കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

ഓട്ടോ ,ടാക്സി ലേബർ യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് ജീവൻ അപകടത്തിലായ രണ്ട് പെൺകുട്ടികളെ ഒഴുക്കിലെടുത്തു ചാടി ജീവൻരക്ഷിച്ച  ഓട്ടോറിക്ഷാ തൊഴിലാളി പ്രിൻസിന് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ മെമെന്റോയും പൊന്നാടയും തരൂർ നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ : ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി . ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു .രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. മൂന്ന്...

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടികൾ വേണം- ജി.സുധാകരൻ

ആലപ്പുഴ: മയക്കുമരുന്ന് വ്യാപനത്തിനും ഉപയോഗത്തിനും അന്താരാഷ്ട്ര മാനങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും ജി സുധാകരൻ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിന്റെ മറപിടിച്ച് ജില്ലയിൽ നടക്കുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -