Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎല്ലാവർക്കും ശുദ്ധമായ...

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ : എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധജലസ്രോതസ്സുകൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ആലപ്പുഴയിലേത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലവിഭവ വകുപ്പിന്റെ പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ  കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നും പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും കുടിവെള്ള കണക്ഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം അതിന്റെ നിർമ്മാണ ഘട്ടങ്ങളിൽ റോഡുകൾക്ക് ഉൾപ്പെടെ സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാനുള്ള തുക കൂടി വകയിരുത്തിയാണ് ഓരോ പദ്ധതിയും സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കുടിവെള്ളം ഓരോ ജനതയുടെയും മൗലികാവകാശമാണെന്ന് കണ്ട് ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് എംഎൽഎ പറഞ്ഞു. ഉന്നതതല ജലസംഭരണിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മണ്ണഞ്ചേരി നിവാസികൾക്ക് ഏറ്റവും മികച്ച കുടിവെള്ളം തന്നെ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലവിതരണത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി വളവനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം 12 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണി, മൂന്ന് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണി, ഗ്രാമപഞ്ചായത്തിൽ 105 കിലോ മീറ്റർ വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്നതിനും റോഡ് പുനർനിർമാണ പ്രവൃത്തികൾക്കുമായി കിഫ്ബി പദ്ധതി വഴി 49.32 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 2026 മാർച്ച് മാസത്തോടുകൂടി പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : കെ പി എം എസ് നിരണം യൂണിയൻ മഹാത്മാ അയ്യങ്കാളിയുടെ 162 മത് ജന്മദിനംആഘോഷിച്ചു.പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിരണം പഞ്ചായത്ത്മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം...

ട്രോളിംഗ് നിരോധനം : നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ല: എഡിഎം

ആലപ്പുഴ: ട്രോളിങ് നിരോധനം നടപ്പിൽ വരുന്ന ജൂൺ 09 ന് അർദ്ധരാത്രി മുതൽ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണമെന്നും എഡിഎം (അഡിഷണൽ ഡിസ്ട്രിക്ട്...
- Advertisment -

Most Popular

- Advertisement -