Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiവനിതാ സംവരണ...

വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്.

സ്ത്രീകളുടെ പുരോഗതി എങ്ങനെ നിലച്ചുവെന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നമ്മൾ പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സ്ത്രീ സംവരണ ബില്ലിനായി ഭേദഗതികൾ വരുത്താൻ കഴിഞ്ഞില്ല. എല്ലാ അമ്മമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു- മോദി പറഞ്ഞു. ഞങ്ങൾക്ക് രാഷ്ട്രതാൽപ്പര്യമാണ് പരമപ്രധാനം.

എന്നാൽ ചിലർ ദേശീയതാൽപ്പര്യത്തേക്കാൾ പാർട്ടി താൽപ്പര്യത്തെ മുൻനിർത്തി സംസാരിക്കുമ്പോൾ, സ്ത്രീകളും രാജ്യവും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഇത്തവണയും സംഭവിച്ചത് ഇതാണ്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണം രാജ്യത്തെ സ്ത്രീകൾ ദുരിതമനുഭവിച്ചു. ഇന്നലെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകൾ പാർലമെന്റ് വീക്ഷിക്കുന്നുണ്ടായിരുന്നു.

രാജ്യത്തെ സ്ത്രീകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്ത്രീകളുടെ താൽപ്പര്യത്തിനായുള്ള ബിൽ പരാജയപ്പെട്ടപ്പോൾ, കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി തുടങ്ങിയ പാർട്ടികളും കുടുംബ പാർട്ടികളും കൈയടിച്ച് ആഘോഷിച്ചത് കണ്ടപ്പോൾ എനിക്ക് വളരെ സങ്കടമായി. ആരിൽനിന്നും ഒന്നും തട്ടിയെടുക്കാതെ, നമ്മുടെ സ്ത്രീശക്തിക്ക് ചിറകുകൾ നൽകുക എന്നതായിരുന്നു സ്ത്രീ സംവരണ ബിൽകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

21-ാംനൂറ്റാണ്ടിലെ സ്ത്രീകൾ രാജ്യത്തെ എല്ലാ വികസനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അവർ മറക്കുന്നു. അവർക്ക് ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും സത്യം വ്യക്തമായി ഗ്രഹിക്കാനും കഴിയും. അതിനാൽ, സ്ത്രീ സംവരണത്തെ എതിർത്ത പ്രതിപക്ഷത്തിന്റെ പാപം തീർച്ചയായും ശിക്ഷിക്കപ്പെടും. ഈ പാർട്ടികൾ ഭരണഘടനാ ശിൽപികളുടെ വികാരങ്ങളെയും അനാദരിച്ചിട്ടുണ്ട്, ജനങ്ങൾ നൽകുന്ന ശിക്ഷയിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും മോദി പറഞ്ഞു.

വനിതാ സംവരണ ബില്ലിനെതിരായ എതിർപ്പുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കുടുംബാധിഷ്ഠിത പാർട്ടികൾക്കിടയിലുള്ള ഭയമാണ്. സ്ത്രീകൾക്ക് അധികാരം ലഭിച്ചാൽ തങ്ങളുടെ നേതൃത്വത്തിന് വെല്ലുവിളിയുണ്ടാകുമെന്ന് അവർ ഭയക്കുന്നു. തങ്ങളുടെ കുടുംബങ്ങൾക്ക് പുറത്തുള്ള സ്ത്രീകൾ ഉയർന്നുവരുന്നത് അവർ ആഗ്രഹിക്കുന്നില്ല.

ഇന്ന്, ലക്ഷക്കണക്കിന് സ്ത്രീകൾ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സേവനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നു. മണ്ഡല പുനർനിർണയത്തിന് ശേഷം, സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും അവരുടെ പ്രാതിനിധ്യം വർധിക്കുകയും ചെയ്യും, അതുകൊണ്ടാണ് ഈ പാർട്ടികൾഭേദഗതിയെ എതിർത്തത്.

നാരീശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും  തുല്യമായി ശക്തിപ്പെടുത്താനും സമതുലിതമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ഓരോ സംസ്ഥാനത്തിന്റെയും ശബ്ദം ഉയർത്താനുള്ള സത്യസന്ധമായ ഒരുഉദ്യമമായിരുന്നു ഇത്. എന്നിരുന്നാലും, ഈ ശ്രമം പാർലമെന്റിൽ കോൺഗ്രസും അവരുടെ സഖ്യകക്ഷികളും പരാജയപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്മസ്–ന്യൂഇയർ ബംപർ BR-101 റിസൾട്ട്

1st Prize Rs.20,00,00,000/- XD 387132 (KANNUR) Consolation Prize Rs.1,00,000/- XA 387132 XB 387132 XC 387132 XE 387132 XG 387132 XH 387132 XJ 387132 XK 387132 XL 387132 2nd...

മഴ : 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് 9 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -