Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു :  രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ആണ്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി.വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.മാനന്തവാടി, സുൽത്താൻ ബത്തേരി ഭാ​ഗങ്ങളിലെ വനവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

തിരുവല്ല: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന വർഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ...

നിയമസഭ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരെ അനുമോദിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയ  ഉദ്യോഗസ്ഥരെ ജില്ല ആസൂത്രണ സമിതി ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്‌ണൻ അനുമോദിച്ചു. ജീവനക്കാരുടെ  പ്രവർത്തനമികവു കൊണ്ടാണ് പരാതി രഹിതതിരഞ്ഞെടുപ്പ്  നടത്താൻ സാധിച്ചതെന്ന്...
- Advertisment -

Most Popular

- Advertisement -