Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsവരുമാന വർദ്ധനവിന്...

വരുമാന വർദ്ധനവിന് ഊന്നൽ നൽകണം – ധനകാര്യ കമ്മിഷൻ

പത്തനംതിട്ട: കാര്യക്ഷമമായി പദ്ധതികള്‍ തയ്യാറാക്കുന്നതിൽ താഴെത്തട്ടിലുള്ള തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ധനകാര്യ കമ്മീഷൻ.  ഇത് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനിടയാക്കും, ക്രീയാത്മകമായ ഇടപെടലുകള്‍ കൂടുതല്‍ നടത്താനും വഴിയൊരുക്കും.  ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് കാര്യമായ സ്വാധീനം ചെലുത്താനാകുക എന്നും സംസ്ഥാനധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊ. കെ. എന്‍. ഹരിലാല്‍ വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ധനവിന്യാസം സംബന്ധിച്ച് ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, സ്വീകരിക്കാന്‍ കഴിയുന്ന പുതിയ രീതികള്‍, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികളുടെ സാധ്യതകള്‍, തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആസൂത്രണ സമിതി ഉപാധ്യക്ഷയുമായ ബീന പ്രഭ അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  ‌വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉ‍ഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്....

ഉപരാഷ്ട്രപതി നാളെ ആലപ്പുഴയിൽ

ആലപ്പുഴ : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നാളെ (ഓഗസ്റ്റ് 30) ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30നു ആലപ്പുഴ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -