Monday, November 23, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ കുരുന്നുകൾ...

ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

നാവിൽ തേനും സ്വർണവും കൊണ്ട് ‘ഹരിശ്രീ ഗണപതായ നമ:’ എന്ന ആദ്യാക്ഷരം ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും,  ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്നാണ് കുരുന്നുകളുടെ നാവിൽ തുമ്പിൽ കുറിച്ചത്. മുതിർന്നവരും എഴുത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ സംഗീതാർത്ഥന, തിരുവാതിര, നാടോടി നൃത്തം, കൈകൊട്ടിക്കളി, തിരുവാതിര, നാട്യാർച്ചന, കഥകളി, പദങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.

ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി ഏന്നിവർ കാർമ്മികത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

തിരുവനന്തപുരം: യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അമ്പതു ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നത്. നോമ്പുകാലത്തെ പ്രാർഥനകൾക്കും പരിത്യാഗങ്ങൾക്കും ഒടുവിൽ എത്തുന്ന...

മലങ്കരസഭയുടെ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യ്തു

തിരുവല്ല: മലങ്കരസഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണം സെന്റ് മേരീസ് വലിയപള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യ്തു. നിരണം സെന്റ് മേരീസ് വലിയ...
- Advertisment -

Most Popular

- Advertisement -