Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsസംതൃപ്തിയോടെ ഭക്തര്‍...

സംതൃപ്തിയോടെ ഭക്തര്‍ മല ഇറങ്ങിയതായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും. വളരെ ഭംഗിയായി മണ്ഡല മകരവിളക്ക് ഉത്സവം നടന്നു. സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മടങ്ങിയത്. അധികനേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം ദര്‍ശനം സൗകര്യം ഉറപ്പായി.

അയ്യപ്പനോടുള്ള നിഷ്‌കാമഭക്തി തെളിയിക്കുന്നതാണിത്. ദേവസ്വം ബോര്‍ഡ്, പൊലിസ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനമായ പ്രവര്‍ത്തനം കാര്യങ്ങള്‍ എളുപ്പമാക്കി. അയ്യപ്പന്റെ അനുഗ്രഹത്തോടെ മറ്റൊരു മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം സമാപിക്കുന്നതായി എം ജി മനു നമ്പൂതിരി പറഞ്ഞു. എല്ലാ ഭക്തരും സംതൃപ്തമായ ദര്‍ശനം നടത്തി. ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും പൂര്‍ണ പിന്തുണ നല്‍കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന്...

സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ഭിന്നശേഷി സംവരണ പ്രശ്‌നത്തില്‍ എന്‍. എസ്. എസ്. മാനേജ്‌മെന്റിനു ലഭിച്ച സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജുമെന്റുകള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരളത്തിലെ സഭകളുടെ ഔദ്യോഗിക...
- Advertisment -

Most Popular

- Advertisement -