Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ ദുരന്തത്തിൽ...

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരനും വാഹന അപകടത്തിൽ പെട്ടു

കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരനായ ജെൻസനും വാഹന അപകടത്തിൽ പെട്ടു . ഇതിൽ ജെൻസന്റെ നില ഗുരുതരമാണ് .ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി ഇവർ സഞ്ചരിച്ച വാൻ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു . ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്നും സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ മരിച്ചിരുന്നു.ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയവും അതേ ദിവസം ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും നടന്നിരുന്നു.താത്കാലിക പുനരധിവാസത്തിൽ ശ്രുതി ഇപ്പോൾ മുണ്ടേരിയിലാണ് താമസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ പി.വി. അന്‍വറും മത്സരിക്കും : അനുമതി നല്‍കി തൃണമൂല്‍ നേതൃത്വം

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ പി.വി. അന്‍വറും മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുന്നത് .ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന . തിങ്കളാഴ്ച...

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജും

തൃശ്ശൂർ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ...
- Advertisment -

Most Popular

- Advertisement -