Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ജൂലൈ 6, 7 തീയതികളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ജൂലൈ 5 മുതൽ 9 വരെ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുള്ളതിനാൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 7 വരെയും കർണാടക തീരത്ത് ജൂലൈ 8 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ലെന്നും മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും പോസ്റ്റുകൾ തകർന്നു വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി പാലം നിർമ്മാണം: 9-ന് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിന്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നെഹ്റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ജൂലൈ 9-ന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. തുറമുഖ ഓഫീസർ (രജിസ്റ്ററിംഗ് അതോറിറ്റി) ആണ്...

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെ: പരിശുദ്ധ കാതോലിക്ക ബാവ

പരുമല: മാനവരാശി  അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ്  സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ...
- Advertisment -

Most Popular

- Advertisement -