Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsവയോധികയെ ബലാൽസംഗം...

വയോധികയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പെൽ വീട്ടിൽ ശിവദാസൻ (60) ആണ് ശിക്ഷിക്കപ്പെട്ടത്.

പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കോന്നി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന്  പ്രതി ഇരയാക്കുകയായിരുന്നു.

അംഗനവാടിയിലെ ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പോലീസ് വിവരം അറിയുകയും മൊഴിപ്രകാരം കേസെടുക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ജി അരുൺ ആണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാർച്ച്‌ 17 ന് വിചാരണ ആരംഭിച്ച കേസിൽ 12 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചു.

പ്രോസിഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരവിന്ദ് കെജ്‌രിവാൾ ഏപ്രിൽ 15 വരെ റിമാൻഡിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കേജ്‍രിവാളിനെ തിഹാർ...

നീറ്റ് പരീക്ഷ: കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസുകൾ ക്രമീകരിക്കും

ആലപ്പുഴ: 2024 മെയ് അഞ്ചിന് ആലപ്പുഴ ജില്ലയിലെ 19 കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക യാത്രാസൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. പരീക്ഷാ കേന്ദ്രങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലേക്കും പരീക്ഷാർത്ഥികൾക്ക് എത്തിചേരാനായി ബസ്...
- Advertisment -

Most Popular

- Advertisement -