Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരക്ഷാപ്രവർത്തനം ഊർജ്ജിതമായി...

രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തും : മുഖ്യമന്ത്രി

വയനാട് : മുണ്ടക്കൈയിലും ചാലിയാറിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും.റവന്യൂ-വനം-ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവ‍ർത്തിക്കും. മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി എംപിയായി ചുമതലയേറ്റു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ബിജെപി എംപിയായ സുരേഷ് ​ഗോപി മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൃഷ്ണാ, ​ഗുരുവായൂരപ്പാ.. എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.പെട്രോളിയം, ടൂറിസം...

നാലമ്പല ദർശനത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

തൃശ്ശൂർ: കർക്കടകത്തിലെ ദുർഘടം തീരുന്നതിനും പുതുവർഷം ശോഭനമാകുന്നതിനും വേണ്ടി മഹാവിഷ്ണുവിന്റെ അവതാര രൂപങ്ങളെ ഒറ്റദിവസം കണ്ടു തൊഴുന്നതിന് പ്രശസ്തമായ നാലമ്പല ദർശനത്തിന് 17 മുതൽ തുടക്കമാകും. കേരളത്തിലെ ഏറ്റവും പ്രശസ്ത ശ്രീരാമസ്വാമി ക്ഷേത്രമായ തൃപ്രയാർ...
- Advertisment -

Most Popular

- Advertisement -