Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മദ്യപിച്ച്...

തിരുവല്ലയിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ മുത്തൂരുള്ള സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറെ മദ്യപിച്ച ശേഷം സ്കൂൾ വാഹനം ഓടിച്ചതിന് തിരുവല്ല പോലീസ് പിടികൂടി. കോഴിക്കോട് കോടഞ്ചേരി മുറം പാത്തി മുളഞ്ഞിത്രപ്പേൽ വീട്ടിൽ ബിബിൻ ബേബി ( 40 )യാണ്‌ ഇന്ന് രാവിലെ 7.45 ന് പോലീസ് പരിശോധനയിൽ പിടിയിലായത്. തിരുവല്ല ചങ്ങനാശ്ശേരി റോഡിൽ ഇയാൾ ഓടിച്ചു വന്ന വാഹനം സംശയം തോന്നിയ  ഗ്രേഡ് എസ് ഐ  ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈകാട്ടിനിർത്തുകയായിരുന്നു.  

മൂത്തൂർ ജംഗ്ഷനിൽ വച്ച് ബസ് പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായി. ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു തുടർ നടപടി സ്വീകരിച്ചു. വാഹനം പിടിച്ചെടുത്തു. ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പോലീസ് നടപടി. പോലീസ് സംഘത്തിൽ എസ്ഐക്കൊപ്പം  സി പി ഓ വിവേകും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്  പോലീസ് റിപ്പോർട്ട്‌ നൽകും. കഴിഞ്ഞദിവസം പത്തനംതിട്ട ട്രാഫിക് പോലീസും ഇത്തരത്തിൽ മദ്യപിച്ചു സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടിയിരുന്നു. കുട്ടികളെ ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ജയപ്രകാശ് ആണ് സ്കൂൾ ബസ് ഓടിച്ച് സ്കൂളിൽ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) പദ്ധതിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദിക്കാം

ന്യൂഡൽഹി: പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റ് (RD) പദ്ധതിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും. ചെറിയ മാസത്തവണകളിലൂടെ വലിയൊരു തുക സ്വന്തമാക്കാൻ കഴിയും. നിലവിൽ പ്രതിവർഷം 6.7% പലിശയാണ് ലഭിക്കുന്നത്....

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു . ഹോട്ടൽ അശോകിൽ നടന്ന ചടങ്ങിൽ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ക്വിസ് മത്സരങ്ങൾ, ,കസേരകളി, ഓണസദ്യ , ഗാനമേള എന്നിവയുണ്ടായിരുന്നു.
- Advertisment -

Most Popular

- Advertisement -