Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമോദിയുടെ സന്ദർശനം...

മോദിയുടെ സന്ദർശനം : ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി 4-ന് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ വച്ച് നടത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 4-ന് 12.00 PM മുതൽ 06.00 PM വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

പ്രധാന ഗതാഗത നിയന്ത്രണങ്ങൾ :
ആലപ്പുഴയിൽനിന്നും വരുന്ന വാഹനങ്ങൾ.:-
1. ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന KSRTC ഉൾപ്പെടെയുളള വാഹനങ്ങൾ പൂർണ്ണമായും കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡിൽ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
2. ആലപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല – അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് വരുന്ന KSRTC വാഹനങ്ങൾ ആലപ്പുഴ റോഡിൽ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൌണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതാണ്.
4. ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങൾ:-
1. ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ Central Junction വഴി കറുകച്ചാൽ ഭാഗത്തേയ്ക്കും, തിരുവല്ല ഭാഗത്തേയ്ള്ള വാഹനങ്ങൾ എസ്. എച്ച് ജംഗ്ഷനിൽ നിന്നും പായിപ്പാട് ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
2. ചങ്ങനാശ്ശേരി പാലാത്ര ബൈപാസ്സ് വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ റെയിൽവേ ജംഗ്ഷൻ വഴി എസ്.എച്ച്. ജംഗ്ഷനിൽനിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് മുക്കാട്ട് പടി – നാലുകോടി – പായിപ്പാട് വഴി കവിയൂർ റോഡിൽ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേയ്ക്കും, തിരിച്ച് പായിപ്പാട് നിന്നും പെരുന്തുരുത്തിയിൽനിന്നും വരുന്ന വാഹനങ്ങൾ നാലുകോടി – കുന്നുംപുറം-തെങ്ങണ വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
3. ചങ്ങനാശ്ശേരിയിൽ നിന്നും
എ. സി റോഡ് വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശ്ശേരി ടൗണിൽ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ – പുഴവാത് അമ്പലം റോഡിൽ കൂടി EMS റോഡ് വഴി മനക്കച്ചിറ കുരിശടി ഭാഗത്ത് എ.സി റോഡിലെത്തി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ( ഈ വഴി OneWay ആയിരിക്കും).
കോട്ടയം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങൾ:-
1. കോട്ടയം ഭാഗത്തുനിന്നും എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളിൽ മതുമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ഒഴികെയുളള വാഹനങ്ങൾ പൂർണ്ണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ എസ്. എച്ച് ജംഗ്ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
2. കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴി, വടവാതൂർ, മണർകാട്, പുതുപ്പളളി, കറുകച്ചാൽ, മല്ലപ്പളളി കോഴഞ്ചേരി വഴി തിരുവനന്തപുരം പോകേണ്ടതാണ്.
3. കോട്ടയം ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാൽ, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
4. കോട്ടയം ടൗണിൽനിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കുമരകം, തണ്ണീർമുക്കം, ചേർത്തല വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ:-
1. തിരുവനന്തപുരം ഭാഗത്ത്‌ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക്കുഴ, പുത്തൻകാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണർകാട് ബൈപ്പാസ് റോഡെ പട്ടിത്താനം ജംഗ്ഷനിലെത്തി എറണാകുളത്തേയ്ക്കും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടവർ മണർകാട് ഭാഗത്ത് നിന്നും കെ കെ റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
2. തിരുവനന്തപുരം ഭാഗത്ത്‌ നിന്നും എംസി റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂരുനിന്നും മുണ്ടൻകാവ്, പാണ്ടനാട്, പരുമല, മാന്നാർ, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവെയിലെത്തിയോ ആല്ലെങ്കിൽ ചക്കുളത്തുകാവിൽ നിന്നും മുട്ടാർ, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.

ഉച്ചക്ക് 12 മണി മുതൽ ചങ്ങനാശേരി തിരുവല്ല റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതൽ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതൽ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആക്കുന്നതും ആയിരിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു റെയിൽവേ

തിരുവനന്തപുരം: വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ – ഷാലിമാർ...

ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’: പാക്ക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ് : ഇസ്രായേലിനെ ‘കാൻസർ’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ച് പാക്ക് പ്രതിരോധമന്ത്രി ഖ്വജാ ആസിഫ്. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. പലസ്തീൻ...
- Advertisment -

Most Popular

- Advertisement -