Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അടിസ്ഥാന...

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ കേന്ദ്രത്തിന് വിട്ടു നൽകണം: അനൂപ് ആൻ്റണി

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള മത്സരം കാരണം ശബരിമലയിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആൻ്റണി. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ ആ ചുമതല കേന്ദ്രഗവൺമെൻ്റിന് വിട്ടുകൊടുക്കണം. ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന നടപടികൾ തുടർന്നാൽ ബിജെപി ശക്തമായ സമരപരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും അനൂപ് ആൻ്റണി പറഞ്ഞു.

പത്തനംതിട്ട പ്രസ്‌ക്ലബ്ലിൽ  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് ആൻ്റണി. കന്നിമാസ പുജാ കാലത്ത് ഭക്തർക്ക് ആവശ്യമായ അപ്പവും അരവണയും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇതിന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയുന്ന ന്യായീകരണങ്ങൾ അപഹാസ്യമാണ്. പമ്പയിൽ കെട്ട് നിറക്കുന്ന തീർത്ഥാടകർക്കാവശ്യമായ നാളീകേരം പോലും ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ആവശ്യത്തിന് കെ എസ് ആർടിസി ബസ്സുകളും സൗകര്യങ്ങളും ഏർപ്പെടുത്താനായില്ല.

മണ്‌ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് രണ്ട് മാസം മാത്രം ശേഷിക്കെ ദേവസ്വം ബോർഡ് പ്രസിഡൻ്റും, മന്ത്രിയും പരസ്പരം പഴിചാരുകയല്ലാതെ, തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കും എന്ന് കരുതാനാവില്ല. ഇടത് സർക്കാരിൻ്റെ കാലത്തെക്കാൾ കുത്തഴിഞ്ഞ അവസ്ഥയണ് ഇപ്പോൾ ഉള്ളത്.

ഒരു പ്രതിസന്ധി ഉണ്ടായാൽ അതിൽഇടപെട്ട്, അത് പരിഹരിക്കുന്നതിലാണ് രാഷ്ട്രീയക്കാരൻ്റെ മിടുക്ക്. ദേവസ്വം മന്ത്രി എന്ന നിലയിൽ മാത്രമല്ല, ആരോഗ്യമന്ത്രി എന്ന നിലയിലും കെ മുരളീധരൻ പരാജയമാണെന്ന് വ്യക്തമായികഴിഞ്ഞു. ഇരു മുന്നണികളും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. മണ്ഡല കാലത്ത് സൗകര്യങ്ങൾ ഒരുക്കുന്നതെങ്ങനെയെന്നും സർക്കാർ വ്യക്തമാക്കണം.

ശബരിമല സംരക്ഷിക്കാൻ അയ്യപ്പഭക്തർ നടത്തിയ സമരങ്ങൾക്കെതിരെ പിണറായി സർക്കാർ എടുത്ത കേസുകൾ പിൻവലിക്കും എന്നതായിരുന്നു യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ ഇപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല.

സർക്കാർ അടിയന്തിരമായി അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും അനുപ് ആൻ്റണി  ആവശ്യപ്പെട്ടു. ശബരി റെയിൽവേ യാഥാർത്ഥ്യമാകണമെന്നും, അതിനായി മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ  മന്ത്രിയെ കാണാൻ തയ്യാറാകണമെന്നും മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അനുപ് ആൻ്റണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി : പാകിസ്താനിലെ ലഹോറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങൾ...

ആലപ്പുഴയിൽ സൂപ്പര്‍ ക്ലോറിനേഷന്‍:  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : ആലപ്പുഴ നഗരസഭ  പരിധിയില്‍  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാൽ  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുതെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ്  പമ്പ് ഹൗസിലും  ആര്യാട് പഞ്ചായത്തിന്റെ പമ്പ് ...
- Advertisment -

Most Popular

- Advertisement -