Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭ ലഹരി...

മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 -ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളജിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടിൽ (എൻക്രിസ്റ്റോ ഫൗണ്ടേഷൻ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോർജ്ജ് ചേപ്പാട്, ഫാ.ബിജു ആൻഡ്രുസ് വർഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേൽ കോർ എപ്പിസ്കോപ്പാ, ഫാ മാത്യു നൈനാൻ, അലക്സ് മണപ്പുറത്ത്, ഡോ റോബിൻ പി.മാത്യു, പ്രീജ  ജി പിളള എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട ടിപ്പര്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി : മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.   ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണുകയറ്റിവന്ന...

ഖരമാലിന്യ പരിപാലന ചട്ടം 2026: വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം: ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ)  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ (swm.cpcb.gov.in) രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദ്ദേശിച്ചു. ഖരമാലിന്യ പരിപാലന ചട്ടം 2026...
- Advertisment -

Most Popular

- Advertisement -