Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : ശശിധരൻ കർത്തയുടെ ഡയറിയിൽ എൽഡിഫ് – യുഡിഎഫ് നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ ഡയറിയിലുള്ള നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ എൽ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുണ്ട് .

പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.സിഎംആർഎല്ലിനെതിരായ ഖനനവുമായി ബന്ധപ്പെട്ട് വെല്ലുവിളി നേരിട്ട കാലഘട്ടത്തിലാണ് പണം നൽകിയതെന്ന് ശശിധരൻ കർത്ത ആദായനികുതി വകുപ്പിന് നൽകിയ മൊഴിയിൽ പറഞ്ഞതായും ഷോൺ ജോർജ് പറയുന്നു.നേരിട്ട് എഫ്ഐആർ ഇട്ട് അന്വേഷണം നടത്തേണ്ട വിഷയമായിട്ടും അതിന് തയാറാകാത്തത് ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കൾക്ക് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍: എന്‍ഡിഎ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മംഗലാപുരം യാത്ര രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദത്തിന് ഇടയാക്കുന്നു. എസ്ഡിപിഐ പേജിൽ ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ...

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 23). തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. (ചൊവ്വാഴ്ച (24) നാമനിര്‍ദ്ദേശപത്രികകളുടെ...
- Advertisment -

Most Popular

- Advertisement -