Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഎൽപിജി മേഖലയിലെ...

എൽപിജി മേഖലയിലെ അനധികൃത സംഭരണം തടയാൻ പരിശോധന ശക്തമാക്കി

തിരുവനന്തപുരം : രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ച് എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കി.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600 ലധികം എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തു .ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക എൽ.പി.ജി സിലിണ്ടറുകളും സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു.

കഴിഞ്ഞദിവസം രാത്രി മതിയായ രേഖകളില്ലാതെ ഒരു വാഹനത്തിൽ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ പൊലീസ് തടയുകയും സിവിൽ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിക്കുകയും വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായവയും ഉൾപ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതർ അറിയിച്ചു.

പിടിച്ചെടുത്ത സാധനങ്ങൾ എല്ലാം തുടർ അന്വേഷണത്തിനായി സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേരള എൽ.പി.ജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഗാർഹികവും വാണിജ്യവുമായ എൽ.പി.ജി സിലിണ്ടറുകളുടെ കരിഞ്ചന്ത ഉൾപ്പെടെ എല്ലാ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനകൾ കേരളമൊട്ടാകെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം പിന്തുണ : രാമങ്കരിയിൽ യുഡിഎഫ് അധികാരത്തിൽ

ആലപ്പുഴ : ആലപ്പുഴ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.പ്രസിഡന്റായി കോൺഗ്രസ് അംഗം ആർ.രാജു മോനെ തിരഞ്ഞെടുത്തു.12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ്...

മഴ: നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.12ന് പത്തനംതിട്ട, ഇടുക്കി...
- Advertisment -

Most Popular

- Advertisement -