Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsജോർദാനിൽ നിന്നും...

ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസനും തുടയിൽ വെടിയേറ്റു. ഇയാൾ നാട്ടിൽ തിരിച്ചെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ജയിലിലാണ്.

ജോർദാനിലേക്ക് വിസിറ്റിം​ഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. ഇവർ ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേയാണ് വെടിയേറ്റത്. ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു . കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവം: അയൽവാസി പിടിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും...

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം : 20 കോടിയുടെ സൗജന്യ ചികിത്സാ പദ്ധതിക്ക് ഇന്നു തുടക്കം

കൊല്ലം: മാതാ അമ്യതാനന്ദമയിയുടെ 73-മത് ജന്മദിനം വിശ്വസേവാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 20 കോടി രൂപയുടെ സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപനം ഇന്ന് നടക്കും.വൈകീട്ട് 5-ന് അമ്യത പുരിയിലെ അമ്യത വിശ്വവിദ്യാപീഠം കാമ്പസിൽ നടക്കുന്ന...
- Advertisment -

Most Popular

- Advertisement -