Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമ ബംഗാള്‍...

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു.തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു .

ഡിവൈഎഫ്ഐയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. 2000 മുതൽ 2011 വരെ അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ അനാരോഗ്യം മൂലം പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണിത്തോട്ടിൽ കടകൾക്ക് തീപിടിച്ചു : രണ്ട് ഷോപ്പുകൾ കത്തിനശിച്ചു

പത്തനംതിട്ട : തണ്ണിത്തോട്ടിൽ  കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ പാർക്ക്...

കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു.പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -