Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiകഞ്ചാവുമായി ഇതര...

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ വാഴപ്പിള്ളിയിൽ മിൽമയ്ക്കടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.എം. റാസിഖ് ,സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു എഎസ്ഐമാരായ സി.കെ. മീരാൻ , പി.എസ്. സലിം, കെ.എം. അനീഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു : പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ : ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.  കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെയാണ്...

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.6

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും...
- Advertisment -

Most Popular

- Advertisement -