Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപി.വി. അൻവർ...

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അയോഗ്യതാ സാദ്ധ്യത മറികടക്കാനാണ് രാജി.എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കിനില്‍ക്കെ അന്‍വറിന്‍റെ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മലപ്പുറം : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോട്ടിവേഷണല്‍ സ്പീക്കറും മുൻ‌ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെയാണ് അറസ്റ്റ് ചെയ്തത്.2025 സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്...

വടശ്ശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം; ലക്ഷങ്ങൾ മുടക്കിയ സൗരോർജവേലിയും ക്യാമറകളും നോക്കുകുത്തികൾ

പത്തനംതിട്ട: വടശ്ശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതും കൃഷിനാശം തുടരുന്നതും പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. കാട്ടാനകൾ ജനവാസമേഖലകളിലേക്ക് കടക്കുന്നത് തടയാൻ സൗരോർജവേലികളും നിരീക്ഷണ ക്യാമറകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടും ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കാനാകുന്നില്ലെന്നതാണ് പ്രധാന പരാതി. വനാതിർത്തികളിൽ...
- Advertisment -

Most Popular

- Advertisement -