Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം പെരിങ്ങോൾ...

കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ മോഷണ ശ്രമം: ഒരാൾ പിടിയിൽ

തിരുവല്ല: കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറക്കുവാൻ ശ്രമം. ഒരാൾ പിടിയിൽ.  റാന്നി അത്തിക്കയം സ്വദേശി സുനിലിനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ്  3 മണിയോടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയുടെ ഗ്രീല്ല് ആക്സോ ബ്ലേഡ് ഉപയോഗിച്ച്   മുറിക്കുന്നിതിനിടെയാണ്  പിടികൂടിയത്.

സമീപത്തുള്ള ശ്രീ ശങ്കര വിദ്യ പീഠം സ്ക്കൂളിൽ നിന്നും കുട്ടികളെ വിളിക്കാൻ ഒരു  രക്ഷകർത്താവ് പോകുന്ന വഴി ആക്സോ ബ്ലേഡ് കൊണ്ട് താഴ് അറക്കുന്ന ശബ്ദം കേട്ടാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നോക്കിയപ്പോൾ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിലിന്റെ മറവിൽ സുനിൽ ഗ്രില്ല് അറക്കുന്നത് കണ്ടത്.  ഉടൻതന്നെ   നാട്ടുകാരെ  വിളിച്ച് കൂട്ടുകയും മോഷ്ടാവിനെ  തടഞ്ഞു വെക്കുകയും ചെയ്തു. പിന്നീട് തിരുവല്ല  പോലീസിന് കൈമാറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എട്ടുവയസ്സുകാരിയെ അയൽവാസി ഉപദ്രവിക്കാൻ ശ്രമിച്ചു : അമ്മയും സഹോദരനും 75കാരനെ വീട്ടില്‍ കയറി കുത്തി

തിരുവനന്തപുരം : എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ അമ്മയും സഹോദരനും വീട്ടില്‍ കയറി കുത്തി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ 75കാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച...

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം

കോട്ടയം : നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു....
- Advertisment -

Most Popular

- Advertisement -