Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസം സാമൂഹിക...

വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിന് : ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല : സാമൂഹിക  പ്രതിബന്ധതകൾ അനുഭവിക്കുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാൻ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്ന് ഡോ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ. സാധാരണ മനുഷ്യരോടൊപ്പം നീതി നിഷേധിക്കപ്പെട്ടവർക്കായി നിലകൊള്ളുന്ന മനോഭാവം വളർത്താൻ യുവത്വത്തിന്റെ സാധ്യതകൾ സമൂഹത്തിന്റെ സമഗ്രമായ വളർച്ചക്കും വികസനത്തിനുമായി വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈ.എം.സി.എ സബ് –  റീജിയന്റെ ആഭിമുഖ്യത്തിൽ ടൈറ്റസ് ll സെക്കൻഡ് ടീച്ചേഴ്സ് കോളജിൽ സംഘടിപ്പിച്ച ദേശീയ യുവജന ദിനാചരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൻ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ പ്രൊഫ. ഡോ. നിമ്മി മരിയ ഉമ്മൻ, കേരള റീജൻ യൂത്ത്, വുമൺ ആൻഡ് ചിൽഡ്രൻ കൺസേൺ കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, വർഗീസ് ടി. മങ്ങാട്, ജോ ഇലത്തിമൂട്ടിൽ, ഡോ. പ്രമോദ് തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോവിന്ദചാമി പിടിയിൽ : പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്

കണ്ണൂർ : കണ്ണൂർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ ഒരു വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂര്‍...

കരയോഗ യൂണിയൻ വനിതാ സംഗമം

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻറെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ. പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -