Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKasargod92-കാരിക്ക് വേണ്ടി...

92-കാരിക്ക് വേണ്ടി വോട്ട് ചെയ്തു: അഞ്ച് പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ

കാസർകോട്:കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ 92-കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയെന്ന പരാതിയിൽ 5 പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ.വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി.

വോട്ടു ചെയ്യുന്നതിനിടയിലെ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയനാണ് സസ്പെൻഡ് ചെയ്തത് .സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്,മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവർക്കെതിരെയാണ് നടപടി.മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തിലാണ് കളക്ടർ‌ നടപടി സ്വീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംടിയുടെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്

കോഴിക്കോട് : അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡിലെ സ്മൃതിപഥം എന്ന പൊതുശ്മശാനത്തിൽ നടക്കും .എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. ബുധനാഴ്ച...

ലോകകപ്പ് ഫൈനൽ: നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : ലോകകപ്പിന്റെ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശിച്ചു...
- Advertisment -

Most Popular

- Advertisement -