Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് റെയിൽവേ...

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറി ശ്രമമെന്ന് സംശയം.ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 1.20ന് പോസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തെങ്കിലും 3.30ന് ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് കണ്ടെത്തി. തിരുനൽവേലി പാലരുവി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നുപോകുന്നതിന് തൊട്ടുമുൻപാണ് പോസ്റ്റിന്റെ ഭാഗം കണ്ടെത്തിയത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു .  റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി...

എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം.പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പരാതിക്കാരനായ പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണ്. പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്....
- Advertisment -

Most Popular

- Advertisement -