Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaകമ്മ്യൂണിറ്റി ഹീലിംഗ്...

കമ്മ്യൂണിറ്റി ഹീലിംഗ് ക്ലിനിക് : ഗ്രാമീണ ആരോഗ്യമേഖലയിൽ പുതിയ ചുവടുവെപ്പുമായി ബിലീവേഴ്സ്

തിരുവല്ല: ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളിയിൽ സജ്ജീകരിച്ച ‘കമ്മ്യൂണിറ്റി ഹീലിംഗ് ക്ലിനിക്’ പ്രവർത്തനം ആരംഭിച്ചു. കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ഉയർന്ന രോഗബാധനിരക്കും ചികിത്സാ സൗകര്യങ്ങളുടെ കുറവും പരിഹരിക്കുന്നതിൽ ഇത്തരം കമ്മ്യൂണിറ്റി ക്ലിനിക്കുകൾ വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര വ്യക്തമാക്കി. മിതമായ നിരക്കിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ കവിയൂർ പഞ്ചായത്തിലെ ജനങ്ങളുടെ അരികിലെത്തിക്കുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായ ഒരു ആരോഗ്യ സംരക്ഷണ മോഡലായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. റീത്ത ഐസക് അധ്യക്ഷത വഹിച്ചു.

കേവലം രോഗചികിത്സ എന്നതിനപ്പുറം, രോഗികൾക്ക് ആശ്വാസവും കരുതലും നൽകുന്ന സമഗ്രമായ സൗഖ്യത്തിനാണ് ക്ലിനിക് മുൻഗണന നൽകുന്നത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന രോഗലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വിജയമ്മ കെ.എൻ, കവിയൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ  റാഹേൽ മാത്യു,  മണിരാജ്,  ഫിലിപ്പ് സി.ജി,  ബീന സി. ജോൺ,  പ്രൊഫ. ഡോ സരിത വർഗീസ്  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ഞപ്പിത്തം : മലപ്പുറത്ത് സ്കൂൾ അടച്ചു

മലപ്പുറം : മലപ്പുറത്തെ സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്‌കൂൾ അടച്ചു. കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളാണ് 27-ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചത്. കരടുകണ്ടം, പുതിയോടത്ത് പറമ്പ്,...

മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ നവീകരിച്ച സ്കൂൾ മൈതാനം തുറന്നു

കവിയൂർ: സമൂഹത്തെ മാറ്റിമറിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ...
- Advertisment -

Most Popular

- Advertisement -