Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥിനിക്ക് നേരെ...

വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം : അയൽവാസി പിടിയിൽ

വയനാട് : വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.പ്രതിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് ഭാര്യയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള തർക്കം

കോന്നി : കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള തർക്കം. കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി (28) സുഹൃത്ത് പാടം...

പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സി അംഗത്വത്തിൽ വഴിവിട്ട രീതിയിലുള്ള നിയമനങ്ങൾ നടക്കാറില്ലെന്നും നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും തട്ടിപ്പ് നടന്നാൽ തക്കതായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -