Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂറോ ഇന്റര്‍വെന്‍ഷന്‍...

ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: നൂതന സ്‌ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം. ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്നോസ്റ്റിക് സെറിബ്രല്‍ ആന്‍ജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷന്‍ പ്രൊസീജിയറും ഉള്‍പ്പെടെ 375 ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രൊസിസീജറുകള്‍ നടത്തി.

രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ഇന്റര്‍വെന്‍ഷന്‍ ചികിത്സകളും ഇതിൽ ഉള്‍പ്പെടുന്നു. നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

2023 ജൂണ്‍ മാസം മുതലാണ് മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ ആരംഭിച്ചത്. വളരെ അപൂര്‍വമായി കാണുന്ന പ്രയാസമേറിയ അന്യൂറിസം പോലും മികച്ച രീതിയില്‍ ചികിത്സിക്കാന്‍ സാധിച്ചു. തലച്ചോറിനുള്ളിലെ വളരെ നേര്‍ത്ത രക്തക്കുഴലില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി. ഇത്തരം സങ്കീര്‍ണമായ പ്രൊസീജിയര്‍ നടത്തുന്ന രാജ്യത്തെ വളരെ കുറച്ച് സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് മാറി.

വളരെ അസാധാരണമായ ഡ്യൂറല്‍ എവി ഫിസ്റ്റുല, കരോട്ടികോ കവേണസ് ഫിസ്റ്റുല, എവിഎം എന്നീ അസുഖങ്ങള്‍ക്കുള്ള എംബളൈസേഷനും വിജയകരമായി നല്‍കി വരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവുള്ള നൂതന ചികിത്സകള്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യാന്‍ സാധിക്കുന്നു. 90 വയസ് പ്രായമുള്ള ആളുകളില്‍ പോലും മെക്കാനിക്കല്‍ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. വായ്ക്കുള്ള കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കായി സമഗ്ര സ്‌ട്രോക്ക് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. സിടി ആന്‍ജിയോഗ്രാം, സ്‌ട്രോക്ക് കാത്ത് ലാബ്, സ്‌ട്രോക്ക് ഐസിയു തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരയുദ്ധത്തിനായി ഇറാൻ തയ്യാറെടുക്കുന്നു

ടെഹ്‌റാൻ : കരയുദ്ധത്തിനായി പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട് .സൈനികരും സൈന്യത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചവരും ചേർന്നതാണ് ഈ പത്തുലക്ഷത്തിലധികം പേർ. യുവാക്കളെ സംഘടിപ്പിച്ചതായും അവർ യുദ്ധത്തിനു സജ്ജമാണെന്നും സൈനിക വൃത്തങ്ങളെ...

പഹല്‍ഗാം ഭീകരാക്രമണം : അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്‌ : പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്നുമാണ് പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന...
- Advertisment -

Most Popular

- Advertisement -