Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsറവന്യു ജില്ല...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് പാലുകാച്ചൽ ചടങ്ങു് നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ സജി എം മാത്യു അധ്യക്ഷത വഹിച്ചു.

കൗൺസിലർ ലിജു എം സക്കറിയ,ഡി ഇ ഒ എസ്. ഷൈനി, എ ഇ ഒ,വി കെ മിനി കുമാരി, കൺവീനർഎസ്.പ്രേം, വൈസ് ചെയർമാൻമാരായ ഫിലിപ്പ് ജോർജ്, വി ജി കിഷോർ, സി.കെ ചന്ദ്രൻ, കൺവീനർമാരായ ടി എം അൻവർ, ഷിബു ചെപ്പള്ളിൽ അജിത് ഏബ്രഹാം,ജോൺജോയി,ഹാഷിം ടി എച്ച്, റഹ്‌മത്തുള്ള ഖാൻ, ജോസ് മത്തായി, മുഹമ്മദ് അക്ബർ എന്നിവർ പ്രസംഗിച്ചു.

ജില്ലക്കകത്തും പുറത്തും സ്കൂൾ കലോത്സവമടക്കം മേളകൾക്ക് സദ്യവട്ടം ഒരുക്കുന്നതിൽ പേരെടുത്ത ഓമല്ലൂർ അനിൽ ബ്രദേഴ്സ് ആണ് പാചകച്ചുമതല നിർവഹിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ മിഥുനമാസ പൂജയ്ക്കായി നട തുറന്നു: സന്നിധാനത്ത് എസ്ഐടി പരിശോധന

ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിച്ചു. ഇന്ന് മറ്റുപൂജകളില്ല മിഥുനം...

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്...
- Advertisment -

Most Popular

- Advertisement -